ജ്യോതിർഗമയ; ലഹരി വിരുദ്ധ സന്ദേശവുമായി SKN- 40 രണ്ടാം ഘട്ടം തുടരുന്നു

ലഹരി വിരുദ്ധ സന്ദേശവുമായി SKN- 40 രണ്ടാം ഘട്ടം ജ്യോതിർഗമയ തുടരുന്നു. ഓണാഘോഷങ്ങൾക്കിടെ കലയാണ് ലഹരി എന്ന ആശയമുൾക്കൊള്ളുന്ന പരിപാടികളുമായി സംസ്ഥാനത്തെ കലാധ്യാപകരും കോഴിക്കോട്ടെ അൽ അമീൻ അർട്സിലെ ചെറുപ്പക്കാരുമുൾപ്പെടെ നിരവധിപേരാണ് കലയും ജീവിതവും പറഞ്ഞ് ജ്യേതിർഗമയയ്ക്കൊപ്പം ചേർന്നത്.
ലഹരിവേട്ടയുടേയും വിമുക്തി ആഗ്രഹിക്കുന്നവരുടെയും അവബോധം നൽകുന്നവരുടേയും കഥകൾ പറഞ്ഞ് ട്വന്റിഫോർ അവതരിപ്പിക്കുന്ന എസ് കെ എൻ 40 ജ്യോതിർഗമയ തുടരുകയാണ്. ഓണമടുത്തിരിക്കെ സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുകുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുവാക്കൾക്കിടയിൽ ലഹരി ഉപയേഗം വർദ്ധിക്കുന്നതായുളള ആശംങ്ക നിലനിൽക്കമ്പോൾ തന്നെയാണ് കലാ കൂട്ടായ്മയുമായി വടകര അൽ അമീൻ ആർട്സിലെ ചെറുപ്പക്കാർ എത്തുന്നു.
കോളേജുകളിൽ ഓണാഘോഷം നടക്കുന്ന സമയമാണ്. ഇവിടെ വ്യത്യസ്തമാവുകയാണ് ഇടുക്കി ബാലഗ്രാം ജവഹർലാൽ നെഹ്റു കോളേജിലെ വിദ്യാർഥികൾ. മദ്യവും മയക്കുമരുന്നുമല്ല സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതാണെന്നാണ് ഈവിദ്യാർഥികൾ പറയുന്നത്.
സംസ്ഥാനത്തെ കലാധ്യാപകർ കൂടി ഒപ്പം ചേർന്നതോടെ ഇത്തവണത്തെ ജ്യോതിർഗമയ സമ്പന്നമായി. കലാകൂട്ടം എന്നു പേരിട്ട കലാധ്യാപകരുടെ കൂട്ടായ്മ കലയാണ് ലഹരി എന്ന സന്ദേശമുയർത്തി പരിപാടികൾ അവതരിപ്പിച്ചു. എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്ഘാടകയായി കലാകൂട്ടത്തിനൊപ്പം ചേർന്നു.
ലഹരി വിതരണത്തിന്റെ ശൃംഗല അവസാനിപ്പിക്കുക എന്നതാണ് ജ്യോതിർ ഗമയയുടെ ലക്ഷ്യം. അതിനാവശ്യമായ പ്രചാരണ പരിപാടികളുമായി ജ്യോതിർഗമയ മുന്നോട്ടു തന്നെയാണ്.
Story Highlights : Jyotirangamaya; SKN- 40 continues with the second phase with an anti-drug message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here