ഏക മകന്‍ ലഹരിക്കടിമ; 18കാരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ മാതാപിതാക്കള്‍; ലഹരിവിമുക്തിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ട്വന്റിഫോര്‍

കഞ്ചാവിന് അടിമയായ 18കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിറകണ്ണോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കനായിരുന്ന ഈ കൗമാരക്കാരൻ ഇപ്പോൾ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുന്നതും പതിവാണ്. കഞ്ചാവിന് പുറമെ നൈട്രോസൺ 10 എന്ന ഗുളികയും ആവശ്യപ്പെടും. ലഹരിവിമുക്ത കേന്ദ്രത്തിൽ മകനെ എത്തിച്ച് ചികിത്സ നൽകാൻ ആഗ്രഹമുണ്ടെങ്കിലും അതിനായുള്ള പണം ഇല്ലെന്ന് മാതാപിതാക്കൾ പറയുന്നു.
ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ലഹരിമുക്തിക്കായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഒന്നരവർഷമായി മകൻ കഞ്ചാവിന് അടിമ എന്ന് മാതാപിതാക്കൾ പറയുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് മാറ്റം ശ്രദ്ധിച്ച് തുടങ്ങിയത്. പണത്തിനുവേണ്ടി വീട്ടിൽ ബഹളം വയ്ക്കുകയും മാതാവിനെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും മാതാപിതാക്കൾ പറയുന്നു. പലപ്പോഴും കയ്യേറ്റത്തിന്റെ വക്കിൽ വരെ എത്തിയിട്ടുണ്ടെന്നും മാതാവ് ട്വൻ്റി ഫോറിനോട് പറഞ്ഞു.
മകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സർക്കാരിന്റെയും എക്സൈസിന്റെയും സഹായം തേടുകയാണ് മാതാപിതാക്കൾ. സമാന പ്രായത്തിലുള്ള കൂടുതൽ കുട്ടികൾ ലഹരി വലയിൽ വീണിട്ടുണ്ടെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി. പഠനത്തിലും മറ്റും മിടുക്കനായ മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് മതാപിതാക്കളുടെ ആവശ്യം.
Story Highlights : Jyothirgamaya: Parents seeks help to 18-year-old son get back to life from drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here