സംവിധാനം, തിരക്കഥ, സംഭാഷണം-സൗബിൻ ഷാഹിർ

ഞെട്ടിയോ ഇത് സൗബിന്റെ പുതിയ സിനിമയിലെ ക്യാരക്ടർ ഒന്നുമല്ല, മറിച്ച് സിനിമ മേഖലയിലെ തന്നെ യഥാർത്ഥ റോളാണ്. കൺഫ്യൂഷൻ വേണ്ട, അടുത്ത ക്രിസ്തുമസിന് സൗബിൻ അഭിനയിച്ച സിനിമയല്ല മറിച്ച് സംവിധാനം ചെയ്ത സിനിമ കാണാനാവും പ്രേക്ഷകർ തീയറ്ററുകളിൽ എത്തുക എന്നു സാരം.
പറവ എന്ന പുതിയ ചിത്രത്തിലെ സംവിധായക വേഷത്തിലൂടെ സിനിമയിലെ കൂടുതൽ മേഖലകളിലേക്കുകൂടി ചേക്കേറുകയാണ് ഈ ന്യൂജൻ താരം.
സഹസംവിധായകനായാണ് സൗബിൻ ചലച്ചിത്രമേഖലയിൽ എത്തുന്നത്. ഹലോ,സ്വലേ, ബോർഡി ഗാർഡ്,കിസ്മത്ത് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറും, അഞ്ചു സുന്ദരികളുടെ അസോസിയേറ്റ് ഡയറക്ടറും സൗബിനായിരുന്നു. സിദ്ധാർത്ഥ് ഭരതന്റെ ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറും സൗബിനായിരുന്നു. സ്വാഭാവികമായ അഭിനയം കൊണ്ട് വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ നടൻ സംവിധായകനാവുമ്പോൾ എന്തെല്ലാം രസക്കൂട്ടുകളാണ് പറവയിൽ തുന്നിച്ചേർക്കുക എന്ന് കാത്തിരുന്നു തന്നെ കാണാം.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ് , ദി നൂവി ക്ലബിന്റെ സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. സൗബിനോടൊപ്പം മുനീർ അലി തിരക്കഥയിലും സംഭാഷണത്തിലും സഹകരിക്കുന്നുണ്ട്. ലിറ്റിൽ സ്വയാബ് ആണ് ഛായാഗ്രാഹകൻ. കൊച്ചിയാണ് പറവയുടെ പ്രധാന ലൊക്കേഷൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top