വധവും വധശിക്ഷയും അപൂർവ്വങ്ങളിൽ അപൂർവ്വം

മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ ആ കുഞ്ഞിനേക്കാൾ നീളമുള്ള ആയുധം ഉപയോഗിച്ചു മാരകമായ മുറിവുകൾ ഏൽപ്പിച്ചു വധിക്കുകയും , രക്തം തളം കെട്ടി നിന്ന ആ മുറിയിൽ ആ മൃതദേഹത്തോടൊപ്പം അര മണിക്കൂർ പ്രതി കാത്തിരുന്നതും നിനോ മാത്യുവിനെ വധശിക്ഷ വിധിക്കാൻ കാരണമായി. കുറ്റകൃത്യങ്ങൾക്കിടയിലുള്ള സമയത്തിന്റെ അന്തരം ആണ് നിനോ മാത്യൂ വിന്റെ വധ ശിക്ഷയ്ക്കുള്ള പ്രധാന കാരണം. ഒരു കൃത്യം നടത്തിയ ശേഷം അടുത്ത ഇരയെ കാത്തിരുന്നത് അര മണിക്കൂറാണ്. ഈ സമയത്തിനിടയിൽ ഒരിക്കൽ പോലും തന്റെ തെറ്റുകളെ കുറിച്ചു പശ്ചാത്തപിക്കാത്ത പ്രതിയുടെ മാനസികാവസ്ഥ കണക്കിലെടുത്താൽ പ്രതിയെ തൂക്കി കൊല്ലുക എന്നതിൽ കുറച്ചൊരു ശിക്ഷ വിധിക്കാൻ കഴിയില്ലന്നും കോടതി നിരീക്ഷിച്ചു.

അനുശാന്തിയുടെ ഭർത്താവ് ലിജീഷ് വന്നയുടനെ തന്നെ വധിക്കണം എന്ന കരുതലിൽ നിനോ ചാടി വീണു വെട്ടുകയായിരുന്നു. കുഞ്ഞിനെ വധിച്ച ശേഷം അതിനേക്കാൾ ആവേശവും ശക്തിയും എടുത്താണ് അര മണിക്കൂർ ശേഷവും പ്രതി പ്രവർത്തിച്ചത്. വധ ശിക്ഷയിൽ നിന്നും സാധാരണ ഗതിയിൽ ഒരു കുറ്റവാളിയെ ഒഴിവാക്കുന്നത് അയാൾക്ക്‌ തെറ്റ് തിരുത്തി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് മടങ്ങി വരാനാണ്. എന്നാൽ നിനോ മാത്യൂ വിന്റെ മാനസിക നില കണക്കിലെടുക്കുമ്പോൾ തിരുത്തപ്പെടുക എന്ന അവസ്ഥ അയാളിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല.

പെട്ടെന്നുണ്ടായ പ്രകോപനം അല്ല മറിച്ച് , കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകത്തിന് പിന്നിൽ തെളിയിക്കപ്പെട്ട ഒരു കാരണവും ഉണ്ട്. അനുശാന്തിയും നിനോ മാത്യൂവും തമ്മിലുള്ള വഴി വിട്ട അവിഹിത ബന്ധം തന്നെയാണ് കൊലപാതകങ്ങളിലേക്കു നയിച്ചത്. കേവലം സ്വകാര്യ സുഖത്തിനായി ഒരു പിഞ്ചു കുഞ്ഞിനേയും ഒരു വൃദ്ധയെയും വകവരുത്താൻ തീരുമാനിച്ചത് അതിക്രൂരമാണ് എന്ന് കോടതി നിരീക്ഷിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top