ഇൻക്രഡിബ്ൾ ഇന്ത്യ പരസ്യത്തിൽ ബച്ചനെത്താൻ വൈകിയേക്കും.

പനാമ രേഖകളിൽ പേര് വന്നതിനെ തുടർന്ന് കേന്ദ്രസർക്കാരിന്റെ ഇൻക്രഡിബിൾ ഇന്ത്യാ ബ്രാന്റ് അംബാസിഡർ സ്ഥാനം അമിതാഭ് ബച്ചൻ ഏറ്റെടുക്കുന്നത് വൈകിയേക്കും. വിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിനായി അമിതാബ് ബച്ചനെയും പ്രിയങ്ക ചോപ്രയേയും നിയമിക്കാൻ ധാരണയായിരുന്നു. അസഹിഷ്ണുതാ വിവാദങ്ങൾ കാരണം അമീർ ഖാനെ നീക്കിയാണ് അമിതാഭിനെ ആ സ്ഥാനത്ത് നിയോഗിക്കാൻ തീരുമാനിച്ചത്.
എന്നാൽ പനാമ രേഖകളിൽ അമിതാഭ് ബച്ചന്റെ പേര് പരാമർശിക്കപ്പെട്ടതോടെയാണ് കരാർ ഒപ്പിടുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനം.
ബച്ചനടക്കം പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാരെ കുറിച്ച് 15 ദിവസത്തിനുള്ളിൽ അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here