Advertisement

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന പ്രധാന വാഗ്ദാനവുമായി എൽ.ഡി.എഫ്. പ്രകടന പത്രിക.

April 19, 2016
Google News 0 minutes Read

“വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ എൽഡിഎഫ് പ്രകടന പത്രിക കൺവീനർ വൈക്കം വിശ്വൻ ഔദ്യോഗികമായി പുറത്തിറക്കി. 35 ഇന കർമ്മ പദ്ധതികളും ഇവ നടപ്പിലാക്കാൻ 600 നിർദ്ദേശങ്ങളും അടങ്ങിയതാണ് പത്രിക. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്നതാണ് പ്രധാന വാഗ്ദാനം.മദ്യ വർജ്ജനമാണ് എൽഡിഎഫ് നയമായി ഉയർത്തിക്കാണിക്കുന്നത്. ഒപ്പം ജൈവകൃഷി, തൊഴിലവസരങ്ങൾ എന്നിവയും പത്രികയിൽ ഇടം നേടിയിരിക്കുന്നു. വൻകിട പദ്ധതികൾക്ക് മാത്രമല്ല, ഗ്രാമീണ പദ്ധതികളും മുന്നോട്ടുവെക്കുന്നു.

എൽ.ഡി.എഫ്. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

 • മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക പദ്ധതി
 • സമസ്ത മേഖലയിലും പുരോഗതി
 • അതിവേഗ റെയിൽ കോറിഡോർ
 • മദ്യ വർജ്ജനം എൽഡിഎഫ് അജണ്ട, ജനകീയ പ്രസ്ഥാനം ഉണ്ടാക്കും
 • വൻകിട പദ്ധതികൾ കൊണ്ടുവരും ഗ്രാമീണ മേഖലയിലും പ്രത്യേകം പദ്ധതികൾ
 • നെൽവയലുകൾക്ക് റോയൽറ്റി.
 • ജൈവകൃഷി വ്യാപിപ്പിക്കും
 • പുതിയ ഭക്ഷണ സംസ്‌കാരം ഉണ്ടാക്കും.
 • പുതിയ തൊഴിലവസരങ്ങൾ
 • 25 ലക്ഷം പേർക്ക് തൊഴിൽ.
 • ഐടി മേഖലയിൽ അഞ്ച് വർഷം കൊണ്ട് 10 ലക്ഷം തൊഴിൽ, കൃഷി ചെറുകിട വ്യവസായം തുടങ്ങിയവയിൽ 15 ലക്ഷം തൊഴിൽ
 • വർഷം തോറും 1000 സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ധനസഹായം
 • ഐടി പാർക്ക് വിസ്തൃതി വർധിപ്പിക്കും
 • വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 24 ലക്ഷമാക്കും
 • പൊതുമേഖല ലാഭത്തിലാക്കും
 • പ്രകൃതി വാതക പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കും
 • കെൽട്രോൺ പുനരാരംഭിക്കും
 • കർഷകർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികൾ തുടങ്ങും.
 • ആധുനിക കൃഷിയിൽ പരിശീലനം നൽകും.
 • റബറിന്റെ റീബ്രാൻഡിങ് സബ്‌സിഡി ഹെക്ടറിന് ഒരു ലക്ഷമായി ഉയർത്തും.
 • റബർ ഇറക്കുമതി നിയന്ത്രിക്കും.
 • പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കും.
 • കർഷകർക്ക് മിനിമം വരുമാനം ഉറപ്പ് വരുത്തും.
 • 2500 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കും.
 • ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ പുതുക്കും.
 • ഡോക്ടർമാരുടേയും നഴ്‌സ്മാരുടേയും എണ്ണം ഇരട്ടിയാക്കും.
 • പുതിയ റെയിൽവേ പാതകൾ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തും.
 • നാലുവരി റെയിൽ പാതയ്ക്ക് രൂപം നൽകും.
 • ദേശീയ പാത നാല് വരിയാക്കും.
 • 1500 സ്റ്റാർട്ടപ്പുകൾ
 • വിഴിഞ്ഞം, കണ്ണൂർ വിമാനത്താവളം, സ്മാർട് സിറ്റി പൂർത്തിയാക്കും
 • മൂന്ന് മെഡിക്കൽ കോളേജുകളുടെ നിലവാരം കൂട്ടും.
 • പൊതുമേഖലയെ പുനരുജ്ജീവിപ്പിക്കും.
 • ആുർവ്വേദ സർവ്വകലാശാല സ്ഥാപിക്കും
 • 8 മുതൽ 12 വരെ ഹൈടെക് ക്ലാസുകളാക്കും
 • കൊൽട്രോണിന്റെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കും.
 • പഞ്ചായ്തതുകളിൽ ലേബർ ബാങ്ക്
 • പരമ്പരാഗത വ്യവസായത്തിന് പ്രത്യേക വകുപ്പ്
 • ഗ്രാമീണ റോഡുകൾ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയിൽ അൾപ്പെടുത്തും
 • എല്ലാ ക്ഷേമ പെൻഷനുകളും 1000 രൂപയാക്കും
 • ന്യായവില ഹോട്ടലുകളുടെ ശൃംഖല സ്ഥാപിക്കും
 • കേര കർഷകരെ സംരക്ഷിക്കും
 • സർക്കാർ സംബന്ധമായ പരാതികൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.
 • ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി
 • ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡം നടപ്പാക്കും
 • മൂല്യ വർധിത വ്യവസായങ്ങൾ തുടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here