മോഡിയുടെ സഹപാഠികളെ ആവശ്യമുണ്ട്.
“ഫോട്ടോയിൽ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ കോളേജിലോ ക്ലാസിലോ പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ആവശ്യമുണ്ട്”
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോട്ടോയും ‘വാണ്ടഡ്’ എന്ന തലക്കെട്ടും നൽകിയാണ് ഈ കാപ്ഷനോടെ പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാകുന്നത്. മോഡിയുടെ ഫോട്ടോയും നൽകിയാണ് ഈ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
ഈ പോസ്റ്ററിനൊപ്പം മറ്റൊരു പോസ്റ്റർ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മോഡിയുടെ സഹപാഠികളെ അന്വേഷിച്ചുള്ളത് തന്നെയാണ് ഈ പരസ്യവും.
ശ്രീനിവാസ് ചെന്നപ്പ എന്ന ബാംഗ്ലൂർ ബെയ്‌സ്ഡ് ടെക്കി ആണ് ഇങ്ങനെയൊരു പരസ്യത്തിന് പിറകിൽ. മോഡിയുടെ സഹപാഠികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജ്‌റാത്തിൽനിന്ന് എസ്.എസ്.സി പാസായെന്നും ഡെൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ.യും ഗുജ്‌റാത്ത് യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ.യും പാസായെന്നാണ് മോഡി അവകാശപ്പെടുന്നത്. എന്നാൽ മോഡിയുടെ ബിരുദാനന്തര ബിരുദ ത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ രേഖ ഗുജ്‌റാത്ത് യൂണിവേഴ്‌സിറ്റി തള്ളിയിരുന്നു. ഡെൽഹി സർവ്വകലാശാലയും അദ്ദേഹത്തിന്റെ കലാലയ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ തയ്യാറായില്ല.
ഇത് തന്നെ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകൂടിയാണ് അദ്ദേഹത്തിന് വോട്ടുചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശ്രീനിവാസ് പോസ്റ്ററിൽ പറയുന്നു. വിവരാവകാശ രേഖ ലഭിക്കാത്തതിനാൽ നിയമനടപടിക്കൊരുങ്ങുകയാണ് ഇയാൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here