ലീല വരും ,എല്ലാം ശരിയായി….

രഞ്ജിത്ത് ചിത്രം ലീല വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ചലച്ചിത്ര നിർമ്മാതാക്കളുടെ വിലക്കും ഭീഷണിയും അതിജീവിച്ച് എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ലീല വരും,എല്ലാം ശരിയായി എന്ന പരസ്യവാചകത്തോടെയാണ് റീലീസ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എൽഡിഎഫ് ഉപയോഗിക്കുന്ന ടാഗ് ലൈനായ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതിനോട് ഉപമിച്ചാണ് ഈ പരസ്യവാചകത്തെ നിരൂപകർ നോക്കിക്കാണുന്നത്. ഡിവൈഎഫ്‌ഐ സമ്മേളനവേദിയിലെത്തി ഇടത് അനുഭാവം വെളിവാക്കിയതിനു പിന്നാലെയാണ് രഞ്ജിത്ത് തന്റെ സിനിമയ്ക്കായി എൽഡിഎഫ് പ്രചരണമുദ്രാവാക്യം കടമെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധയാകർഷിക്കുന്നു.leela_1

ബിജു മേനോൻ കുട്ടിയപ്പൻ എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന ലീല ഉണ്ണി ആർന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. ഉണ്ണി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രഞ്ജിത്ത് ആദ്യമായി മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ലീലയ്ക്കുണ്ട്.ചിത്രത്തിന്റെ നിർമ്മാതാവും രഞ്ജിത്ത് തന്നെയാണ്.ലീല എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് പാർവ്വതി നമ്പ്യാരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top