രാജി സംഭവിച്ചു; ഇനി വേണ്ടത് നിയമ നടപടി; രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി ജോളി ചിറയത്ത്
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി അംഗം ജോളി ചിറയത്ത്. രാജി സംഭവിച്ചു, ഇനി തുടര്‍ നടപടികളാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ സ്വമേധയാ കേസെടുക്കേണ്ടതാണ്. ഇരയുടെ മാനസിക അവസ്ഥകൂടി പരിഗണിക്കണം – അവര്‍ പറഞ്ഞു.
സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് മാതൃക കാണിക്കേണ്ടത്. പലരീതിയിലുള്ള ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ടായപ്പോഴും സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ ഇതിനെ ന്യായീകരിക്കുന്ന സാഹചര്യമായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു വിഷയമുണ്ടാകുമ്പോഴും ന്യായീകരിക്കുകയാണ്. സ്ത്രീകളെ സംബന്ധിച്ച് ഒട്ടും ആത്മവിശ്വാസം നല്‍കാത്ത നടപടിയാണിത് – ജോളി ചിറയത്ത് വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങളെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് മോഹന്‍ലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ് സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങള്‍ അറിഞ്ഞു കാണുമല്ലോ,ഈ സാഹചര്യത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം’എന്നാണ് രാജികത്തിലുള്ളത്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights : ‘Resignation has happened, legal action should be taken now’ Jolly Chirayath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here