പുറ്റിംഗൽ: ക്രൈംബ്രാഞ്ചിന് കളക്ടറിനെതിരെ തെളിവ് കിട്ടിയില്ല!!
പരവൂർപുറ്റിംഗൽ ക്ഷേത്രഭാവാഹികൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷം കളക്ടറെ കണ്ടതിന് തെളിവില്ല, കളക്ട്രേറ്റിൽ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത സി.സി.ടി.വി കൾ പ്രവർത്തന രഹിതം. ഇതുകാരണം സിസിടിവി രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താനുമായിട്ടില്ല.
ഇതോടെ ഈ വാദവുമായി രംഗത്തെത്തിയ ക്രൈംബ്രാഞ്ച് വെട്ടിലായി. ഏപ്രിൽ എട്ടിനും ഒമ്പതിനും കളക്ട്രേറ്റിൽ ഭാരവാഹികൾ എത്തിയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. പത്തിനാണ് അപകടം നടന്നത്.
വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷം കളക്ടറെ കണ്ടിരുന്നുവെന്നാണ് ഭാരവാഹികളും മൊഴി നൽകിയത്. പോലീസ് അനുവദിച്ചാൽ വെടിക്കെട്ട് നടത്താൻ കളക്ടർ അനുമതി നൽകിയെന്നും ഭാരവാഹികൾ മൊഴിനൽകിയിട്ടുണ്ട്. ഇത് സ്ഥിതീകരിക്കാനും ഭാരവാഹികൾ കളക്ട്രേറ്റിൽ എത്തിയിരുന്നോ എന്നു പരിശോധിക്കാനുമാണ് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് പരിശോധിച്ചത്.
എന്നാൽ കളക്ട്രേറ്റിലെ ആറ് സിസിടിവി കളും പ്രവർത്തന രഹിതമാണെന്ന് പരിശോധനയിൽ തെളിഞ്ഞു.തിരുവന്തപുരത്തെ ഹൈടെക്ക് സെല്ലിനു ഈ ഹാർഡ് ഡിസ്‌ക്ക് കൈമാറാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here