ഇന്ത്യക്കാരെ പരിഹസിച്ച് ഡൊണാൾഡ് ട്രംപ്.
ഇന്ത്യക്കാരെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പരാമർശം. ഇന്ത്യൻ ഉച്ചാരണത്തെ പരിഹസിക്കുന്നതാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ട്രംപിന്റെ വാക്കുകൾ. എന്നാൽ ഇന്ത്യൻ നേതാക്കളോട് പരിഭവമില്ലെന്ന് പറയാനും ട്രംപ് മറന്നില്ല.
ക്രെഡിറ്റ് കാർഡ് സംബന്ധിച്ച സംശയം തീർക്കാൻ കോൾസെന്ററിലേക്ക് വിളിച്ചപ്പോൾ ഒരു ഇന്ത്യക്കാരനാണ് ഫോൺ എടുത്തതെന്ന് പറഞ്ഞാണ് ട്രംപ് തുടങ്ങിയത്. കാൾ സെന്ററിൽ ഇന്ത്യക്കാരാണെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുക എന്നാണ് ട്രംപ് ചോദിക്കുന്നത്.
ഇന്ത്യക്കാരെ പരിഹസിക്കുമ്പോഴും നേതാക്കളെ പിണക്കുന്നില്ല ട്രംപ്. ഇന്ത്യയിലെ നേതാക്കളോട് വിദ്വേഷമില്ല. എന്നാൽ പുറം ജോലിക്കരാർ വിഷയത്തിൽ അമേരിക്കയിലെ നേതാക്കളോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചൈന, ഇന്ത്യ, മെക്‌സിക്കോ, വിയറ്റനാം എന്നീ രാജ്യങ്ങളുടെ ബിസിനസ്സുകൾ അമേരിക്കയിൽ വളരാൻ അനുവദിക്കുന്ന നയങ്ങളോടുള്ള എതിർപ്പും ട്രംപ് വ്യക്തമാക്കി.
ഉത്പാദന മേഖലയിലെ ജോലികളെല്ലാം മനോഷ്ടിക്കപ്പെട്ടെന്നും എല്ലാ മേഖലയിലും അമേരിക്കക്കാർ പുറംതള്ളപ്പെട്ടെന്നുമാണ് ട്രംപിന്റെ അഭിപ്രായം. ഫാക്ടറികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ ആയാൽ രാജ്യത്തിന് മുന്നേറാനാകില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ട്രംപ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here