Advertisement

ഇന്ന് ലോക പുസ്തകദിനം.

April 23, 2016
0 minutes Read

വായന മരിക്കുന്നുവെന്ന് മുറവിളികൂട്ടുന്നവരോട് വായന മരിച്ചില്ലെന്ന് അറിയിച്ചുകൊണ്ട് ലോകം പുസ്തകദിനം ആചരിക്കുകയാണ് ഇന്ന്. സ്‌പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചുതുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നാട് 1995 ൽ യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.

ഷേക്‌സ്പിയറെ കൂടാതെ ഇൻകാ ഗാർസിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ.
ഇത്തവണത്തെ പുസ്തക ദിനത്തെ കൂടുതൽ ആകർഷണാമാക്കുന്നത് ഷേക്‌സ്പിയറുടെ 400 ആം ചരമദിനം കൂടിയാണ് എന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top