കൊച്ചിയിലെ തെരുവുകളിൽ നിന്ന് ഇനി വാഹനങ്ങൾ ഔട്ട്!!! ജനങ്ങൾ ഇൻ!!!

മെയ് ഒന്ന് മുതൽ കൊച്ചിയിലെ തെരുവുകളുടെ അവകാശം ജനങ്ങൾക്കാണ്. അവിടെ ജനക്കൂട്ടം ചിലപ്പോൾ ആടുന്നുണ്ടാകും പാടുന്നുണ്ടാകും,കായിക വിനോദങ്ങളിൽ ഏർപ്പെടുന്നുണ്ടാകും അതുമല്ലെങ്കിൽ യന്ത്രരഹിത വാഹനങ്ങളിലൂടെ ആരെയും പേടിക്കാതെ റോഡിൽ ആർത്തുല്ലസിക്കുന്നുണ്ടാകാം…പറയുന്നത് ഒരു സ്വപ്‌നമാണെന്നൊന്നും കരുതിക്കളയരുത്. കൊച്ചിയിൽ വരാനിരിക്കുന്ന ഒരു നല്ല മാറ്റത്തിന്റെ തുടക്കത്തെക്കുറിച്ചാണ് പറയുന്നത്.
അതെ കൊച്ചി സന്തോഷത്തെരുവ് ആകുന്നു. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ 14 നഗരങ്ങളിൽ നടപ്പിലാക്കിവരുന്ന രാഹ്ഗിരി പരിപാടിയിൽ മെയ് ഒന്നു മുതൽ കൊച്ചിയും അംഗമാകുകയാണ്. കൊച്ചിയിൽ ഇതിന്റെ പേര് ഹാപ്പി സ്ട്രീറ്റ് എന്നാണ്. ഷൺമുഖം റോഡിൽ മെയ് ഒന്നിനാണ് ആദ്യത്തെ ഹാപ്പി സ്ട്രീറ്റ് പരിപാടി നടക്കുക.
ഞായറാഴ്ചകളിലാണ് റോഡിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് ജനങ്ങളുടെ കയ്യിലെത്തുക. ലോകത്തിലെ 110 നഗരങ്ങളിൽ മുടങ്ങാതെ നടന്നു വരുന്ന ഈ പിപാടിലേക്കാണ് ഇന്ത്യയിലെ പതിനഞ്ചാമനായി കൊച്ചിയും എത്തുന്നത്. ഇന്ത്യൻ നഗരങ്ങളിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത് സർക്കാർ ഇതര സംഘടനയായ എബാർക്ക് ആണ്. ഇവരുടെ തന്നെ സഹായത്തോടെ കൊച്ചി മെട്രോ ആണ് കൊച്ചിയിൽ ഇത് സംഘടിപ്പിക്കുന്നത്.
കൊച്ചി നഗരസഭ, ജിസിഡിഎ, സിറ്റി ട്രാഫിക്ക പോലീസ്, നഗരത്തിലെ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബുകൽ എന്നിവയുടേയും സഹകരണം ഈ പരിപാടിയ്ക്ക് ഉണ്ട്.
ഹാപ്പി സ്ട്രീറ്റ് ഡെയിൽ രാവിലെ 6.30 മുതൽ 10.30 വരെ ഷൺ മുഖം റോഡ് അടച്ചിടും. ആർക്കും കൂട്ടമായിയോ അല്ലാതെയോ ഇവിടെയെത്താം. സൈക്ലിങ്, സ്‌കേറ്റിംഗ്, എന്നിവയും നടത്താം. യോഗ, സുംബ എന്നിവയ്ക്കും സൗകര്യമുണ്ടാകും. പരിപാടിയുടെ ലക്ഷ്യം ഇതാണ് കാറുകളും സ്വകാര്യ വാഹനങ്ങളും നിറഞ്ഞ നഗരത്തിൽ പൊതുഗതാഗതത്തിന്റെ പ്രധാന്യം ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുക, റോഡുകൾ പൊതു ഇടങ്ങളാണെന്ന് ജനങ്ങളെ ബോധവൽക്കരിക്കുക, വാഹനപ്പെരുപ്പം മൂലമുള്ള മലിനീകരണം കുറയ്ക്കുക, ഫഌറ്റുകളിലും വീടുകളിലുമായി പുറത്തിറങ്ങാതെ ഇരിക്കുന്ന ജനങ്ങൾക്ക് സുരക്ഷിതത്വത്തോടെ പുറത്തിറങ്ങി നടക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here