നിരഞ്ജൻ കുമാറിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ലഭിച്ചേക്കും.

പഠാൻ കോട്ട് ഭീകരാക്രമണത്തിൽ മരിച്ച എസ്.എൻ.ജി ലെഫ് കേണൽ നിരഞ്ജൻ കുമാറിന് ശൗര്യ ചക്രയ്ക്ക് ശുപാർശ.
പഠാൻകോട്ട് ഭീകരാക്രമണത്തിൽ നടത്തിയ സേവനം പരിഗണിച്ചാണ് നടപടി. മരണാനന്തര ബഹുമതിയായാണ് നിരഞ്ജൻ കുമാറിന് പുരസ്‌കാരത്തിന് ശുപാർശ നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തനു മുമ്പായി ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച് പ്രത്യേക സമിതിയാണ് അവസാന തീരുമാനം എടുക്കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top