ട്രെയിൻ ടിക്കറ്റ് റദ്ദ് ചെയ്യാൻ ഇനി റെയിൽവെ സ്‌റ്റേഷനിൽ നേരിട്ട് ചെല്ലണ്ട
റെയിൽവേ ടിക്കറ്റുകൾ റദ്ദ് ചെയ്യാൻ ഇനി മുതൽ റെയിൽവേ സ്‌റ്റേഷനിൽ കയറി ഇറങ്ങണ്ട. 139 ലേക്ക് വിളിച്ചോ ഐ.ആർ.സി ടി.സി വെബ് സൈറ്റ് വഴിയോ എളുപ്പം റദ്ദാക്കാം. പോരാത്തതിന് നിശ്ചിത സമയത്തിനുള്ളിൽ സ്‌റ്റേഷനിൽ ചെന്ന് പണം കൈപ്പറ്റുകയുമാവാം.
ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പായി റദ്ദ് ചെയ്യുന്നതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കണം. ഉറപ്പായ ടിക്കറ്റുകളാണ് ഇത്തരത്തിൽ റദ്ദ് ചെയ്യാൻ സാധിക്കുക. ബുക്ക് ചെയ്തപ്പോൾ നൽകിയ തുകയുടെ പകുതിയാണ് തിരികെ ലഭിക്കുക.
www.itctc.co.in എന്ന പേരിൽ പുതിയ പേജ് ഇതിനായി റെയിൽവേ ആരംഭിയ്ക്കും. ബുക്ക് ചെയ്യുമ്പോൾ നൽകിയ അതേ ഫോൺ നമ്പറിലേക്ക് റദ്ദ് ചെയ്യുമ്പോളും ഒരു വൺ ടൈം പാസ്വേർഡ് വരും ഇത് ഉപയോഗിച്ച് പേജ് വഴി റദ്ദ് ചെയ്യാനാവും. ലോഗിൻ ചെയ്യാതെ തന്നെ ക്യാൻസൽ ചെയ്യാവുന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കുക.
രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെയുള്ള ടിക്കറ്റുകൾ റദ്ദ് ചെയ്താൽ രാവിലെ എട്ടിനും പത്തിനും ഇടയ്ക്ക് തുകതിരിച്ചുകിട്ടും. വൈകിട്ട് ആറുമുതൽ പുലർച്ചെ ആറുവരെയുള്ള ടിക്കറ്റുകൾ റദ്ദ് ചെയ്യുമ്പോൾ ട്രെയിൻ പുറപ്പെട്ട് നാലുമണിക്കൂറിനിടയ്ക്ക് തുക തിരികെ ലഭിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here