കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ടെറി ഫെലാൻ എത്തുന്നു കൊച്ചിയിലെ തെരുവുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്

തെരുവുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പ്രധാന അതിഥിയായി എത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ടെറി ഫെലാൻ.
മെയ് ഒന്നിന് കൊച്ചി ഷൺമുഖം റോഡിലാണ് പരിപാടിയക്ക് തുടക്കം. രാഹ്ഗിരി എന്ന ഈ പരിപാടി നടക്കുമ്പോൾ റോഡുകളുടെ പൂർണ്ണ അധികാരം ജനങ്ങൾക്കാണ്.ആളുകൾക്കു റോഡിൽ കൂട്ടമായെത്താം, സൈക്കിളിങ്, നടപ്പ്, ഓട്ടം, സ്കേറ്റിങ് തുടങ്ങി അപകടകരമല്ലാത്ത എല്ലാത്തരം കായിക വിനോദങ്ങളും ഹാപ്പി സ്ട്രീറ്റിൽ അനുവദനീയമാണ്.ലോകത്തിൽ 110 നഗരങ്ങളിൽ മുടങ്ങാതെ ഞായറാഴ്ചകളിൽ നടക്കുന്ന പരിപാടിയാണിത്.
ഷൺമുഖം റോഡിലെ ഹൈക്കോടതി ജംഗ്ഷൻ മുതൽ ടാജ് ഗേറ്റ് വേ മുതൽ വരെയുള്ള റോഡിന്റെ പടിഞ്ഞാറുവശത്താണ് കൊച്ചി നിവാസികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടക്കുക. രാവിലെ 6.30 മുതൽ 10.30 വരെയാണ് പരിപാടി.
പരിപാടിയോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ കലാകാരന്മാർ മെട്രോ മതിലുകളിൽ അലങ്കാരപ്പണികൾ നടത്തും. പരിപാടിയ്‌ക്കെത്തുന്ന കുട്ടികൾക്ക് പട്ടം പറത്തിന്നതിനു വേണ്ട നിർദേശങ്ങൾ കൊടുക്കാനായി കൈറ്റ് ലൈഫ് ഫൗണ്ടേഷൻ ഉണ്ടാകും.
ഹെൽത്ത് ടിപ്‌സ് നൽകാൻ ഡയറ്റീഷ്യന്മാരും ഉണ്ടാകും. കൂടാതെ ഹാപ്പി സ്ട്രീറ്റ് അരങ്ങേറുന്ന ഷേണായി റോഡിൽ സൗജന്യ ബ്ലഡ് ടെസ്റ്റും കൺസൾട്ടേഷനും ഒരുക്കുന്നുണ്ട്.
കൊച്ചിയിലെ തെരുവുകളിൽ നിന്ന് ഇനി വാഹനങ്ങൾ ഔട്ട്!!! ജനങ്ങൾ ഇൻ!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here