ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ബെംഗളൂരുവിൽ ഓടിത്തുടങ്ങി.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ഇന്ന് ബെംഗളൂരുവിൽ ഓടിത്തുടങ്ങി.
ബെംഗളൂരു മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ഉൽപ്പെടുന്ന റൂട്ട് ആണിത്. കിഴക്ക് ബെയ്യപ്പനഹള്ളി മുതൽ പടിഞ്ഞാറ് മൈസൂർ റോഡ് വരെയാണ് ഭൂഗർഭ ട്രെയിൻ ഓടുന്നത്. 18.1 കിലോമീറ്ററാണ് ഇതിന്റെ ദൂരം. ബെംഗളൂരുവിൽ ഏറ്റവും തിരക്കേറിയ ഒരു പാതയായിരുന്നു ഇത്. മെട്രോ വന്നതേടെ ഇനിമുതൽ ഇത്രയും ദൂരം
പോകാൻ പകുതി സമയം മതിയാകും. ഇന്ന് രാവിലെ ആറുമുതൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top