ഇന്ന് സൂക്ഷ്മ പരിശോധന, 1647 പത്രികകൾ സമർപ്പിക്കപ്പെട്ടു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. തിങ്കളാഴ്ച വരെ പത്രിക വിൻവലിക്കാം.
അതോടെ പോരാട്ടത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവർ പത്രിക നൽകി.

യു.ഡി.എഫിൽനിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ.ബാബു (തൃപ്പൂണിത്തുറ), അടൂർ പ്രകാശ് (കോന്നി), വി.എസ്.ശിവകുമാർ (തിരുവനന്തപുരം), പി.ജെ.ജോസഫ് (തൊടുപുഴ), മുൻ മന്ത്രിമാരായ കെ.സുധാകരൻ (ഉദുമ), സി.എഫ്.തോമസ് (ചങ്ങനാശ്ശേരി) തുടങ്ങിയവർ പത്രിക നൽകി. എൽ.ഡി.എഫിൽനിന്ന് കെ.ബി.ഗണേഷ്‌കുമാർ (പത്തനാപുരം), കെ.സി.ജോസഫ് (ചങ്ങനാശ്ശേരി), മാണി സി.കാപ്പൻ (പാലാ) തുടങ്ങിയവരും പത്രിക നൽകി.

എൻ.ഡി.എ. സഖ്യത്തിൽനിന്ന് ഒ.രാജഗോപാൽ(നേമം), അഡ്വ.കെ.ശ്രീകാന്ത്(ഉദുമ), ഭീമൻ രഘു(പത്തനാപുരം) എന്നിവരും പത്രിക നൽകി. വെള്ളിയാഴ്ച മാത്രം 734 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. 1647 പത്രികകളാണ് ഇന്നലത്തോടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1373 പത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്.

പത്രികകളുടെ എണ്ണം ജില്ല തിരിച്ച്

ജില്ല
പത്രികകളുടെ
എണ്ണം 2016 ൽ
പത്രികകളുടെ എണ്ണം 2011 ൽ
തിരുവനന്തപുരം164153
കൊല്ലം11595
പത്തനംതിട്ട5550
ആലപ്പുഴ9887
കോട്ടയം10480
ഇടുക്കി6153
എറണാകുളം187134
തൃശ്ശൂർ135122
പാലക്കാട്128115
മലപ്പുറം204146
കോഴിക്കോട്168141
വയനാട്4124
കണ്ണൂർ127119
കാസർഗോഡ്6054

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top