സുധാ സിംഗ് ഒളിംപിക്‌സ് യോഗ്യത നേടി

ഇന്ത്യയുടെ സ്റ്റീപ്പിൾ ചെയ്‌സ് താരം സുധാ സിംഗ് ഒളിംപിക്‌സിന് യോഗ്യത നേടി. മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലാണ് സുധ യോഗ്യത നേടിയത്. നേരത്തെ നേടിയ മാരത്തണിലെ യോഗ്യതയ്ക്ക് പുറമെയാണ് ഈ ഇനത്തിലും ഒളിംപ്ക്‌സ് കടമ്പ സുധ കടന്നത്. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ ഒമ്പത് മിനുട്ട് 45 സെക്കന്റിലാണ് ഈ താരം 3000 മീറ്റർ സ്റ്റീപ്പിൾസ് പൂർത്തിയാക്കിയത് . ഉത്തർ പ്രദേശുകാരിയാണ് സുധ സിംഗ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News