ജിഷയുടെ മരണത്തിൽ മനുഷ്യാവകാശകമ്മീഷൻ കേസെടുത്തു.

പെരുമ്പാവൂരിൽ മൃഗീയമായി പെൺകുട്ടി കൊലചെയ്യപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തു. കൊച്ചി റേഞ്ച് ഐജിയോട് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസ് ശരിയായ ദിശയിൽ തന്നെയാണ്് മുന്നോട്ട് പോകുന്നതെന്ന് ഡി.ഐ.ജി പ്രതികരിച്ചു. രണ്ടുപേരെയാണ് ഇതേ വരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ പണ്ട് ജിഷയെ ഡാൻസ് പഠിപ്പിച്ച വ്യക്തിയാണെന്നും മറ്റൊരാൾ ജിഷയുടെ മുമ്പേ അറിയുന്ന ആളാണെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അന്വേഷണം ശക്തിപ്രാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top