Advertisement

രാജേശ്വരിയുമായി ഒത്ത് പോകാന്‍ പ്രയാസം; പോലീസ് സുരക്ഷ പിന്‍വലിച്ചു

March 13, 2018
Google News 0 minutes Read

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയ്ക്ക് പോലീസ് നല്‍കി വന്ന സുരക്ഷ പിന്‍വലിച്ചു. ഇവരുമായി ഒത്ത് പോകാനുള്ള പോലീസുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് സൂചന.   കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണി ഇല്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന് വനിതാ പൊലീസുകാര്‍ ഒന്നിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.പൊലീസുകാരോടുള്ള രാജേശ്വരിയുടെ പെരുമാറ്റത്തെക്കുറിച്ച്  പല പരാതികളും ഉണ്ടായിരുന്നു.  എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് രാജേശ്വരി വീണ്ടും വ്യക്തമാക്കുന്നത്.

പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ പൊലീസുകാര്‍ക്ക് എതിരായി പരാതി നല്‍കുമെന്ന് രാജേശ്വരി ഭീഷണിപ്പെടുത്തുമായിരുന്നത്രേ. കോടനാട് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. വീട്ടില്‍ സുരക്ഷ ഒരുക്കുന്നതിന് പുറമെ ഇവര്‍ പോകുന്നിടത്തും പോലീസ് സുരക്ഷ ഒരുക്കണമായിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

രാജേശ്വരി തന്റെ  മുടി ചീകികെട്ടി നല്‍കാന്‍ വരെ പോലീസുകാരെ നിര്‍ബന്ധിച്ചിരുന്നെന്നും വീട്ടുജോലി എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here