എംപി ആണോ,സോഷ്യൽ മീഡിയ അക്കൗണ്ട് കൂടിയേ തീരൂ!!!

സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാത്ത ബിജെപി എംപിമാർക്ക് ഇനി മുതൽ പ്രത്യേക ട്യൂഷൻ നൽകാൻ പ്രധാനമന്ത്രിയുടെ നിർദേശം. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയയിൽ സജീവമാകാനാണ് 280 എംപിമാർക്ക് പ്രത്യേക പരിശീലനം നൽകുക. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോപാൽ,ധർമ്മേന്ദ്ര പ്രധാൻ,കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് പരിശീലന പദ്ധതിയുടെ ചുമതല.

നരേന്ദ്രമോദിയുടെ നിർദേശപ്രകാരം പാർട്ടി നേതാക്കളുടെ സോഷ്യൽ മീഡിയ ഇടപാടുകൾ സംബന്ധിച്ച് പ്രത്യേക സംഘം പഠനം നടത്തിയിരുന്നു. ഇതിന്മേലുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ എംപിമാരും ഫേസ്ബുക്ക് ട്വിറ്റർ മുതലായ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയേ മതിയാവൂ എന്ന മോദിയുടെ തീരുമാനം. സോഷ്യൽ മീഡിയ പെർഫോമൻസിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്രമോദി തന്നെ. സുഷമാ സ്വരാജ്,രാജ്‌നാഥ് സിംഗ്,നിതിൻ ഗഡ്കരി എന്നിവരാണ് തൊട്ടുപിന്നിലുള്ള ബിജെപി നേതാക്കൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top