Advertisement

2011 ലെ യുഡിഎഫ് പ്രകടന പത്രികയിൽ ഇങ്ങനെ ഒരു വാഗ്ദാനം ഉണ്ടായിരുന്നു

May 5, 2016
Google News 1 minute Read

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിയായ ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടിക്കാൻ പോലീസിന് ആയില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും ഇത് ഉന്നയിച്ച സാഹചര്യത്തിൽ ജിഷയുടെ കൊലപാതകം രാഷ്ട്രീയ ആയുധമാക്കരുതെന്ന ആവശ്യവുമായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

2011 ലെ യുഡിഎഫ് പ്രകടന പത്രികയിൽ നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ 2016 ലെ പ്രകടന പത്രികയിലും വാഗ്ദാനങ്ങൾക്ക് കുറവില്ല. 2011 ലെ പല വാഗ്ദാനങ്ങളും പാലിക്കാതെയാണ് മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് ഇപ്പോഴത്തെ കേരള സാഹചര്യം. പെരുമ്പാവൂരിലെ ജിഷയുടേതടക്കം നിരവധി ക്രൂര പീഡനങ്ങളും തുടർന്നുള്ള കൊലപാതകങ്ങളുമാണ് ഇന്നത്തെ വാർത്തകൾ. സ്ത്രീകൾക്കെതിരായ പീഡനങ്ങൾ കൂടി വരുന്ന ഘട്ടത്തിൽ 2011 ലെ പ്രകടനപത്രിക ഒന്ന് അവലോകനം ചെയ്യേണ്ടതുണ്ട്.

‘സ്ത്രീകൾക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കും’ എന്ന (4.118) വാഗ്ദാനം 2011 ലെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നു.

എന്നാൽ 5 വർഷത്തിന് ശേഷം 2016 ൽ യുഡിഎഫ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുമ്പോൾ  പോലീസ് വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ബലാത്സംഗക്കേസുകളുടെ നിരക്ക് 11.5 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2011 ൽ 1132 കേസുകൾ നിലനിന്നിരുന്നിടത്ത് 2015 ൽ ഇത് 1263 ആയി ഉയർന്നു. 2016 ലെ കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളൂ. ഇതിൽ പെൺകുട്ടികൾ മാത്രമല്ല പ്രായമായ സ്ത്രീകളും ഉൾപ്പെടുന്നു.

ഭരണപക്ഷത്തിന് യാതൊരു നടപടിയും എടുക്കാനായില്ലെന്നു മത്രമല്ല, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം മറ്റെന്നത്തേതിലുമതികം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്താനോ ഭരണം അവസാനിക്കുന്ന ഘട്ടത്തിലെങ്കിലും വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ ചോദ്യം ചെയ്യാനോ പ്രതിപക്ഷവും തയ്യാറാകുന്നില്ല.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുന്നണികളെ വിലയിരുത്താൻ ആദ്യമധ്യാന്തം
ഉപയോഗിക്കേണ്ടതാണെന്ന് സമൂഹമെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here