ജിഷയുടെ അമ്മയ്ക്ക് മാനസികസമ്മർദ്ദം താങ്ങാനാവുന്നില്ല ; സന്ദർശകരെ നിയന്ത്രിക്കണമെന്നും ഡോക്ടർ ;സന്ദർശകരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമെന്ന് ജില്ലാകലക്ടർ
പെരുമ്പാവൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് മാനസിക സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട്. സന്ദർശകരുടെ തിരക്ക് സൃഷ്ടിക്കുന്ന സമ്മർദ്ദം ഇവർക്ക് താങ്ങാനാവുന്നില്ലെന്നും സന്ദർശകരെ നിയന്ത്രിക്കണമെന്നും സൂപ്രണ്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിന്ന് നിരവധി പ്രമുഖരാണ് ജിഷയുടെ അമ്മയെ സന്ദർശിക്കാൻ ആശുപത്രിയിലെത്തിയത്.
സന്ദർശകരിൽ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന എറണാകുളം ജില്ലാ കളലക്ടർ എം.ജി.രാജമാണിക്യത്തിന്റെ പ്രസ്താവന വാർത്തയായതിനു തൊട്ടുപിന്നാലെയാണ് സൂപ്രണ്ടിന്റെ പരാമർശം.ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയോ കൂട്ടി ആശുപത്രിയിലെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്നും ഈ ആവേശം 10 ദിവസത്തേക്കേ ഉണ്ടാവൂ എന്നുമായിരുന്നു കലക്ടറുടെ പ്രസ്താവന.ജിഷയുടെ കുടുംബത്തെ സഹായിക്കാൻ താല്പര്യം ഉള്ളവർ എറണാകുളം ജില്ലാകലക്ടറും ജിഷയുടെ അമ്മയും ചേർന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നും എം.ജി.രാജമാണിക്യം അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here