വാദ്ഗാനപ്പെരുമഴയുമായി എഐഎഡിഎംകെയുടെ പ്രകടനപത്രിക

തമിഴ്മക്കൾക്ക് വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് അമ്മാവുടെ പ്രകടനപത്രിക. എല്ലാവർക്കും ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം,വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ 50ശതമാനം സബ്‌സിഡി,സർക്കാർ കേബിൾ കണക്ഷനൊപ്പം സൗജന്യ സെറ്റ്‌ടോപ്പ്‌ബോക്‌സ്,റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ മൊബൈൽഫോൺ,സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് നിലവിലുള്ള ഉച്ചഭക്ഷണത്തിനു പുറമേസൗജന്യ പ്രഭാതഭക്ഷണം,പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ,വിദ്യാർഥികൾക്ക് സൗജന്യ ഇന്റർനെറ്റ്,പൊങ്കലിന് 500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ,ഒരു കുടുംബത്തിൽ ഒരാൾക്കു വീതം ജോലി,സർക്കാർ ജീവനക്കാർക്ക് ഒമ്പതുമാസം പ്രസവാവധി തുടങ്ങി എ.ഐ.എ.ഡി.എം.കെയുടെ വാഗാദാനങ്ങൾ നീണ്ടുപോവുന്നു. ഈറോഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ജയലളിത പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയത്. ചില്ലറവിൽപന മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കില്ല.സഹകരണബാങ്കുകളിലെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും ജയലളിത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here