കാനഡയിലെ കാട്ടു തീ നിയന്ത്രണാതീതം

പടിഞ്ഞാറൻ കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ വൻ നാശനഷ്ടം ഉണ്ടാക്കിയ കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണെന്ന് അധികൃരുടെ മുന്നറിയിപ്പ്. അയൽ പ്രവിശ്യകളിലേക്കും തീ പടർന്നേക്കാമെന്നും മുന്നറിയിപ്പ് ഉണ്ട്. ഇവിടുത്തെ അവസ്ഥ അത്യന്തം അപകടകരമാണ്. ഒന്നും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസം ഒരു ചെറിയ പ്രദേശത്ത് പടർന്ന തീയാണ് ഇപ്പോൾ നഗരത്തെ മുഴുവനായി വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും രക്ഷപ്പെടാൻ ആകെയുള്ള ദേശീയപാതയിൽ വാഹനങ്ങളുെട നീണ്ട നിരയാണ്.
എണ്ണക്കമ്പനികളുടെ നഗരമായ ഫോർട് മക്മറെയിലേക്ക് തീ പടർന്ന ഉടനെ 80,000 പേരെയാണ് മാറ്റി പാർപ്പിച്ചത്.
ഇത് വരെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 1600 ലധികം വീടുകൾ തീ വിഴുങ്ങിക്കഴിഞ്ഞു. ആവാസവ്യവസ്ഥയും ആകെ തകരാറിലാണ്. വരണ്ട കാലാവസ്ഥ നഗരത്തിന് പ്രതികൂലമായിരിക്കുകയാണ്. 20,000 ഹോക്ടർ പ്രദേശം പൂർണ്ണമായും കത്തി നശിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here