മൊഹ്തിയൂർ റഹ്മാൻ നിസാമിയെ തൂക്കിലേറ്റി

ബംഗ്‌ളാദേശിൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഒരു വധശിക്ഷ കൂടി നടപ്പാക്കി. ജമാഅത്ത ഇസ്‌ളാമി നേതാവ് മൊഹ്തിയൂർ റഹ്മാൻ നിസാമിയെ ഇന്ന് പുലർച്ചെ തൂക്കിലേറ്റിയതായി ഒദ്യോഗികവൃത്തങ്ങൾ അറിയിച്ചു.1971ലെ ബംഗ്‌ളാദേശ് കലാപകാലത്ത് നടത്തിയ കൂട്ടക്കൊലകളുടെയും ബലാത്സംഗങ്ങളുടെയും പേരിലാണ് നിസാമിയെ അറസ്റ്റ് ചെയ്തത്. അന്ന് പാകിസ്താനൊപ്പം ചേർന്ന് ബംഗ്‌ളാദേശികളെ കൊന്നൊടുക്കിയതിന്റെ പേരിൽ 2013നു ശേഷം തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ ജമാ അത്ത ഇസ്‌ളാമി നേതാവാണ് നിസാമി. ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയിൽ പതിനായിരങ്ങളാണ് വധശിക്ഷയിൽ ആഹഌദം രേഖപ്പെടുത്താൻ ഒത്തുകൂടിയത്. നിസാമിയുടെ ദയാഹർജി കഴിഞ്ഞയാഴ്ച പ്രസിഡന്റ് അബ്ദുൽ ഹമീദ് തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്. ജമാഅത്ത ഇസ്‌ളാമിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. വ്യാഴാഴ്ച ഹർത്താലിനും പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here