Advertisement

റോഡരികിലെ മരംമുറി; അധികാരം ആർക്ക്‌ ?

May 11, 2016
Google News 1 minute Read

മഴക്കാലത്തുണ്ടാകുന്ന വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ റോഡരികിൽ അപകടകരമായി നിലകൊള്ളുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ട്വന്റിഫോർ ന്യൂസ് വാർത്തകൾ നൽകി വരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് കൊച്ചി കോർപ്പറേഷനുമായി ഞങ്ങൾ ബന്ധപ്പെട്ടു.

ജീവന് അപകടമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ അധികൃതർക്ക് അധികാരമില്ല. കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന നടപടിക്രമങ്ങൾ തന്നെ കാരണം. അതത് ജില്ലകളുടെ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനാണ് റോഡരികിൽ അപകടമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ അധികാരം നൽകിയിരിക്കുന്നത്. എന്നാൽ പരാതി കിട്ടാതെ നടപടി എടുക്കാനാകില്ല എന്നതാണ് ഇവരുടെ പക്ഷം.

അപകടമുണ്ടാകാൻ സാധ്യതയുള്ളതായി പരാതി ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് ഇതിൽ വേണ്ട നടപടികൾ സ്വീകരിക്കാനാകുക എന്ന് എറണാകുളം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഇൻ-ചാർജ് ബീന ടി.കെ. മരങ്ങൾ മുറിച്ചു നീക്കണമെങ്കിൽ ഫോറസ്റ്റ് ഡിപാർട്‌മെന്റിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ മുൻകൂട്ടി കണ്ട് മരം മുറിച്ചുമാറ്റുക എന്നത് പ്രായോഗികമല്ല എന്നും ബീന ടി.കെ ‘ട്വന്റിഫോർ’ ന്യൂസിനോട് പറഞ്ഞു. പരാതി ലഭിക്കുന്ന പക്ഷം അതത് മേഖലയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ വഴി അപകട സാധ്യതയുള്ള മരം മുറിച്ചു നീക്കും.

ബസ്സിന് മുകളിൽ മരം വീണാണ് കോതമംഗലത്ത് 5 കുഞ്ഞു ജീവനുകൾ പൊലിഞ്ഞത്. അന്ന് അപകട സാധ്യത മുന്നിൽ കണ്ട് പ്രദേശത്തെ മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അധികൃതർ അവഗണിച്ച ആ പരാതികളാണ് 5 ജീവനുകൾ എടുത്തത് എന്ന് സ്ഥലം എം.എൽ.എ ടി.യു. കുരുവിള തന്നെ പറഞ്ഞിരുന്നു. അപകടം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വയമേവ സ്വീകരിക്കാൻ അധികാരമില്ലാത്ത അധികാരികൾ പരാതികൾ അവഗണിക്കാതിരുന്നാൽതന്നെ പകുതി അപകടം ഒഴിവാക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here