ലിബിയയിൽ കുടുങ്ങിയ 16 മലയാളികൾ തിരിച്ചെത്തി

ആഭ്യന്തരകലാപത്തിൽ ലിബിയയിൽ കുടുങ്ങിയ നഴ്‌സുമാർ അടക്കം 16 മലയാളികൾ തിരിച്ചെത്തി. 8.30 ഓടെയാണ് മലയാളികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ലിബിയയിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കാനും സ്വകര്യങ്ങൾ ഒരുക്കാനുമായി നോർക്ക റൂട്ട്‌സ് കൊച്ചി വിമാനത്താവളത്തിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. 47 ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലായിരുന്ന ഇവർ കുട്ടികൾക്ക് അസുഖം പിടിപ്പെട്ടതോടെയാണ് നോർക്ക വകുപ്പിന്റെ സ,ഹായം തേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top