റെജി ജോസഫിനെ മോചിപ്പിച്ചു

ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥൻ റെജി ജോസഫിനെ മോചിപ്പിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വീറ്റീലൂടെ അറിയിച്ചതാണിത്.ലിബിയയിലെ ഇന്ത്യൻ അംബാസിഡർ അസർ എ എച്ച് ഖാന്റെ പ്രവർത്തനഫലമായാണ് റെജി മോചിതനായതെന്നും ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് 31നാണ് റെജി ജോസഫിനെയും മൂന്ന് സഹപ്രവർത്തകരെയും അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.താമസസ്ഥലത്തു നിന്ന് ജോലിക്കുപോവുമ്പോഴായിരുന്നു സംഭവം.രണ്ട് വർഷത്തോളമായി റെജി കുടുംബസമേതം ലിബിയയിലായിരുന്നു.ഭാര്യ ഷിനുജ ലിബിയയിൽ നഴ്‌സാണ്.
ചിത്രം: മാതൃഭൂമി
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!