ലിബിയക്ക് സഹായഹസ്തവുമായി തുര്‍ക്കി

ലിബിയക്ക് സൈനിക സഹായമൊരുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി. ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായാണ് തുര്‍ക്കി സഹായഹസ്തവുമായെത്തുന്നത്. ലിബിയയിലെ വിമതശക്തികള്‍ ആഭ്യന്തര യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലിബിയന്‍ സര്‍ക്കാര്‍ സൈനിക ശക്തി മെച്ചപ്പെടുത്തുന്നത്.
‘ലിബിയയുടെ അഭ്യര്‍ത്ഥന മാനിക്കുന്നു. ഏത് വിധത്തിലുള്ള സൈനികസഹായത്തിനും തുര്‍ക്കി തയ്യാറാണ്. ലിബിയയിലെ വിമതന് ഖലീഫ ഹഫ്ത്താര്‍ നിയമാനുസൃതമായ നേതാവല്ല. ലിബിയയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന്’ തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്ദോഗന് പറഞ്ഞു. ലിബിയന്‍ പ്രധാനമന്ത്രി ഫയെസ് അല്‍ സറജുമായി ഇസ്താംബൂളില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു എര്‍ദോഗന്റെ പ്രതികരണം.
അതേസമയം, സൈനിക സഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനം തുര്‍ക്കി പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ നടപ്പിലാകുകയുള്ളു എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലിബിയയിലെ വിമത നേതാവ് ഖലീഫാ ഹഫ്ത്താര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിരന്തര അക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ സര്‍ക്കാരിനെതിരെ അവസാന യുദ്ധം ആരംഭിക്കുവാന്‍ പോകുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഹഫ്ത്താര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലിബിയ, തുര്‍ക്കിയുടെ സഹായം തേടുന്നത്. ഗദ്ദാഫിക്ക് ശേഷം, 2016 മുതലാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ ഫയെസ് അല്‍ സറജിന്റെ നേതൃത്വത്തിലുള്ള താത്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നത്.
Story Highlights- Turkey, military, Libya
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!