സൗദിയുടെ പൊതുനിരത്തിൽ ഈ വർഷം ഉരുണ്ടത് 92 തലകൾ!!

 

കഴിഞ്ഞ അഞ്ചുമാസത്തിനിടെ സൗദിഅറേബ്യയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടത് 92 പേർ. ആംനസ്റ്റി ഇന്റർനാഷണലാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 158 പേരാണ് ഇവിടെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടത്. കൊലപാതകം,മയക്കുമരുന്ന വില്പന എന്നിവയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെയാണ് സൗദിയിൽ തലവെട്ടിക്കളഞ്ഞ് ശിക്ഷിക്കുക. എന്നാൽ,ഈ വർഷം ആദ്യം ഭീകരവാദക്കുറ്റം ചുമത്തപ്പെട്ട 47 പേരെയും ഇത്തരത്തിലുള്ള ശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. പൊതുനിരത്തിൽ വച്ചാണ് കുറ്റവാളികളുടെ തലവെട്ടിക്കളയുക.

നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ.ഇറാൻ ആണ്‌ വധശിക്ഷ നടപ്പാക്കുന്നതിൽ മുന്നിലുള്ളത്. ഒരു വർഷം ആയിരത്തോളം പേർക്ക് ഇവിടെ വധശിക്ഷ വിധിക്കാറുണ്ടെന്നാണ് കണക്ക്. തൊട്ടുപിന്നിലുള്ളത് പാകിസ്ഥാനാണ്. പ്രതിവർഷം 330 പേരെ ഇവിടെ തൂക്കിലേറ്റുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top