ബിസിസിഐ യോഗം മെയ് 22 ന്

ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ രാജിയെ തുടർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ മെയ് 22 ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മുംബൈയിൽ വെച്ചാണ് യോഗം ചേരുക.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കൽ മാത്രമാണ് യോഗത്തിലെ അജണ്ടയെന്ന് ഗോവാ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദ് ഫട്‌കെ അറിയിച്ചു. അടുത്ത പ്രസിഡന്റ് സ്ഥാനം ആര് അലങ്കരിക്കും എന്നതിനെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രധാനമായും കേട്ട പേര് മുൻ ഇന്ത്യൻ ക്യപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസ്സോസിയെഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടേതായിരുന്നു. എന്നാൽ കേവലം 6-7 മാസം മാത്രം ബംഗാൾ ക്രിക്കറ്റ് അസ്സോസിയെഷൻ പ്രസ്ഡന്റായ് പ്രവർത്തിപരിചയം ഉള്ള തനിക്ക് ബിസിസിഐ പ്രെസിഡന്റ് സ്ഥാനം ഏൽക്കാൻ യോഗ്യത ഇല്ല എന്ന് അദ്ദേഹം മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ അനുരാഗ് ഠാക്കുറിനാണ് നറുക്ക് വീഴാനുള്ള എല്ലാ സാധ്യതയും.
വെറും ഏഴ് മാസം മാത്രമാണ് ശശാങ്ക് മനോഹർ ബിസിസിഐ പ്രെസിഡന്റ്ായി ഇരുന്നത്. ബിസിസിഐ ൽ നിന്നും രാജിവെച്ചതിന് ശേഷമാണ്, മെയ്12 ന് അദ്ദേഹം ഐസിസിയുടെ ചെയർമാനായി സ്ഥാനമേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here