Advertisement

വടവൃക്ഷം വീഴുമോ!!!

May 14, 2016
Google News 0 minutes Read

പാലാ മണ്ഡലവും കെ.എം.മാണി എം.എൽ.എയും ഒന്നിച്ചുപിറന്നവരാണ്. 1965ലാണ് പുലിയന്നൂർ എന്നും മീനച്ചിൽ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആകുന്നത്. അന്നുതൊട്ടിന്നോളം പാലാ വോട്ടുമഷി പുരട്ടിയത് കെ.എം.മാണിയുടെ വിജയത്തിനുവേണ്ടിയാണ്. 12 തവണ വിജയത്തിലെത്തിച്ച പാലാക്കാരുടെ സ്‌നേഹം നൽകുന്ന ആത്മവിശ്വാസമാണ് കെ.എം.മാണിയുടെ ഏറ്റവും വലിയ ധൈര്യം. കുഞ്ഞുമാണി മാണിസാർ ആയി വളർന്നതുപോലെ തന്നെ പാലായും വളർന്നു. കേരളാകോൺഗ്രസിന്റെ തലസ്ഥാനം ഏതെന്ന് ചോദിച്ചാൽ പാലാ എന്ന് ഉത്തരം പറയാത്ത രാഷ്ട്രീയവിദ്യാർഥികൾ ചുരുക്കം. റബ്ബറിനൊപ്പം പാലായും കെ.എം.മാണിക്കൊപ്പം പാലായുടെ രാഷ്ട്രീയവും വളർന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. അങ്ങനെ കേരളരാഷ്ട്രീയത്തിൽ വടവൃക്ഷമായി നിന്ന പാലാക്കാരുടെ സ്വന്തം മാണിസാറിന് കടയ്ക്കൽ കത്തിവച്ചത് ബാർ കോഴ ആരോപണമായിരുന്നു. തുടർന്ന് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടതും അദ്ദേഹത്തിന് ധനമന്ത്രിസ്ഥാനം തന്നെ നഷ്ടമായതും രാഷ്ട്രീയകേരളം കണ്ടു.

10ktjac03--Stea_11_1838240gകോഴ ആരോപണത്തിലൂടെ മുഖം നഷ്ടപ്പെട്ട കെ.എം.മാണിക്ക് തിരിച്ചുവരവിനുള്ള അവസരമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്. കരുതിക്കൂട്ടി ചിലർ മെനഞ്ഞെടുത്ത ആരോപണങ്ങളിൽ വിശ്വസിച്ച് തന്നെ കൈവിടുന്നവരല്ല പാലാക്കാർ എന്ന ധൈര്യം കെ.എം.മാണിക്ക് ആത്മവിശ്വാസം പകരുന്നു.
എന്നാൽ,മാണി സി കാപ്പൻ എന്ന ശക്തനായ പോരാളിയിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. ബാർകോഴയും,കേരളാ കോൺഗ്രസ് പിളർപ്പും,ഭരണവിരുദ്ധവികാരവും തങ്ങൾക്ക് അനുകൂലമാവുമെന്നും ഇടതുപാളയം വിശ്വസിക്കുന്നു. കെ.എം.മാണിയുടെ ഭൂരിപക്ഷം 2006ൽ 17,000ൽ നിന്ന് 7753 ആയി കുറച്ചത് മാണി സി കാപ്പനായിരുന്നു. 2011ൽ ഇരുവരും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയപ്പോൾ മാണിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞ് 5259 ആയി. അതുകൊണ്ടുതന്നെ ഇക്കുറി അട്ടിമറി വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ പറയുന്നു. 3000 കോടിയുടെ വികസനം അഞ്ചുവർഷത്തിനുള്ളിൽ പാലായിൽ ഉണ്ടായെന്ന് കെ.എം.മാണി പറയുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം പ്രസ്താവനകൾ വിലപ്പോവില്ലെന്ന് മാണി സി കാപ്പൻ പറയുന്നു.13164381_361667223956970_6357578434899403559_n

ഇവിടെ എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയാണ്. ഈഴവ വോട്ടുകൾക്ക് പ്രാധാന്യമുള്ള മണ്ഡലത്തിൽ ബിഡിജെഎസ് കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. തദ്ദേശതെരഞ്ഞെടുപ്പിൽ 3 പഞ്ചായത്തുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മണ്ഡലത്തിൽ ബിജെപിക്ക് 15 പഞ്ചായത്ത് അംഗങ്ങളുണ്ട്.100 ബൂത്തുകളിൽ നിന്ന് ബിജെപി സ്വന്തമാക്കിയത് 19,000 വോട്ടുകൾ എന്നതും ഇവർക്ക് ധൈര്യം വർധിപ്പിക്കുന്നു.13173793_1017462741672337_6310564643366879156_n

പാലാ നഗരസഭയും 13 പഞ്ചായത്തുകളും ചേർന്നതാണ് പാലാ നിയോജകമണ്ഡലം. പഴയ പൂഞ്ഞാറിന്റെ പകുതിയിലേറെ പഞ്ചായത്തുകൾ പാലായിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതോടെ പിസി ജോർജിന്റെ സ്വാധീനവും എടുത്തുപറയാതെ വയ്യ. കേരളാ കോൺഗ്രസ് വിട്ട് ജോർജും കൂട്ടരും പുറത്തുപോയതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിൽ പാലായിൽ ഉണ്ടാവുമെന്ന് ഉറപ്പ്. മാണി സി കാപ്പനു വേണ്ടി ജോർജ് പ്രചരണത്തിനെത്തുകയും ചെയ്തു. പിസി ജോർജ് ഇഫക്ടും മാണി സി കാപ്പനെന്ന ശക്തനായ എതിരാളിയും അഴിമതി ആരോപണവും എല്ലാം കൂടി ചേരുമ്പോൾ പാലാ കെ.എം.മാണിയെ കൈവിടുമോ എന്നാണ് ഇനി അറിയാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here