പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ. ( pala poovarani 5 in a family found dead )
ഇന്ന് രാവിലെയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഈ കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിലും ഭാര്യയുടെ ശരീരത്തിൽ രക്തം കെട്ടിയത് പോലെയുമായിരുന്നു. ഗൃഹനാഥൻ ജെയ്‌സൺ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
പാലാ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായിട്ടുള്ള ഒരു അന്വേഷണം നടക്കുകയാണ്.
Story Highlights: pala poovarani 5 in a family found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here