ബിജെപ്പിക്കെതിരെ ആഞ്ഞടിച്ച് ഇടത്-വലത് രാഷ്ട്രീയ പ്രമുഖർ

കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി. തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് അവസാന റൗണ്ടിൽ മുന്നിലെത്തി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും, ബിജെപി
സന്ദർശക ഗ്യാല്ലറിയിൽ ഇരിക്കുകയേ ഉള്ളുവെന്നും എകെ ആന്റണി പറഞ്ഞു. സംസ്ഥാനത്ത് മോദി ‘എഫക്ട്’ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ സൊമാലിയൻ പരാമർശത്തിനെതിരെ ജനം ബാലറ്റിലൂടെ മറുപടി പറയുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. തിരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ലന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഇടത് പക്ഷവും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. കേരളത്തിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഎം പിബി അംഗം സീതാറാം യെച്ചൂരി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപി അക്കൗണ്ട് തുറന്നാൽ ഉത്തരവാദിത്വം കോൺഗ്രസ്സിനാണെന്നും യെച്ചൂരി പറഞ്ഞു.