കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി

karat rasaq

കൊടുവള്ളി തെരഞ്ഞെടുപ്പില്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെ പി മുഹമ്മദ്, മൊയ്ദീന്‍ കുഞ്ഞി എന്നിവരാണ് കോടതിയെ സമീപിച്ചത്.  എംഎ റസാഖ് മാസ്റ്റര്‍ ജയിച്ചതായാണ് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ് .61033 വോട്ടുകളാണ് അന്ന് ലഭിച്ചത്. 573 വോട്ടുകള്‍ക്കളുടെ ഭൂരിപക്ഷവും നേടിയായിരുന്നു വിജയം.
പൊതുവെ യുഡിഎഫ് സ്വാധീനമുളള കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫിന്റെ വിജയം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു.  ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി നടപടി.

എംഎ റസാഖിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക ക്രമക്കേട് ഉണ്ടാക്കിയ ആളാണെന്ന തരത്തില്‍ വ്യക്തിഹത്യ നടത്തിയതായി ഹൈക്കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എംഎ റസാഖിനെ വ്യക്തിഹത്യ നടത്തുന്ന സിഡികള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ തെളിവുകള്‍ ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജയം റദ്ദാക്കിയത്. മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന റസാഖ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അസംതൃപ്തനായതിനെ തുടര്‍ന്നാണ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top