പത്തനാപുരത്തെ പ്രചാരണം: മോഹന്‍ലാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ്കുമാറിന് വേണ്ടി പ്രചരണത്തിനെത്തിയതിന് നടന്‍ മോഹന്‍ലാലിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്  തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചരാണത്തിനിറങ്ങുക വഴി തന്റെ ലഫ്നന്‍റ് കേണല്‍ പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്തെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹന്‍ലാല്‍ ലംഘിച്ചതായും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top