തിരുവനന്തപുരത്ത് ശ്രീശാന്തിന്റെ അപ്പീല്‍
സ്ഥിരമായി ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കാത്ത ജില്ലയാണ് തിരുവനന്തപുരം. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തിരുവന്തപുരത്തെ വിശ്വസിച്ചിട്ട് കാര്യമില്ല. ആ മണ്ഡലത്തിലാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇപ്പോള്‍ ബി.ജെ.പിയ്ക്കായി മത്സരത്തിന് ഇറങ്ങുന്നത്. പ്രശസ്തനാണെങ്കില്‍ പോലും രാഷ്ട്രീയ രംഗത്ത് ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തീര്‍ത്തും പുതുമുഖമാണ് ശ്രീശാന്ത്.
ക്രിക്കറ്റ് രംഗത്തെ വീറ് ഉണ്ടെങ്കിലും വാശി ഇത് വരെ തെരഞ്ഞെടുപ്പ് രംഗത്ത് ശ്രീശാന്ത് പുറത്തെടുത്തിട്ടില്ല. തെരഞ്ഞെടുപ്പിന് ചൂട് പിടിക്കുമ്പോളും ഇത്ര കൂളായി പ്രചാരണരംഗത്ത് നില്‍ക്കുന്ന ഒരൊറ്റ സ്ഥാനാര്‍ത്ഥി ശ്രീശാന്ത് മാത്രമായിരിക്കും. അതുകൊണ്ടാണല്ലോ തീര്‍ത്തുനല്‍കേണ്ട സിനിമകള്‍ക്കും സ്വന്തം കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കുമായി പ്രചാരണത്തിന് പൂര്‍ണ്ണ അവധി നല്‍കി നില്‍ക്കാന്‍ ശ്രീശാന്തിനാകുന്നത്.
പ്രചാരണത്തിനിടെ കുമ്മനം രാജശേഖരന്റെ രീതികള്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്റുല്‍കറിനെപോലെ ആണെന്നും, കേരളത്തെ സിറ്റി എന്ന് വിശേഷിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയതിന് പുറമെ എതിര്‍പാര്‍ട്ടിക്കാര്‍ കണക്കിന് കളിയാക്കുകയും ചെയ്തിരുന്നു.
ശ്രീശാന്തിന്റെ പ്രായമാണ് സ്ഥാനാര്‍ത്ഥിത്വം പുറത്തു വന്നപ്പോള്‍ മുത്ല ഏറ്റവും ചര്‍ച്ചാ വിഷയമായത്. ഇത്തരത്തില്‍ നാക്കുപിഴ കൂടി സംഭവിച്ചപ്പോള്‍ ശശി തരൂര്‍ അടക്കം ശ്രീശാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന ശ്രീശാന്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശശി തരൂര്‍ ശ്രീശാന്തിനെ പരിഹസിച്ചത്. എന്നാല്‍ ബുദ്ധിജീവി ചമയുന്നവരും അക്രമികളും അസ്വസ്ഥത കാട്ടുന്നുവെങ്കില്‍ ഉറപ്പിക്കാം രാജാവ് നേരായ പാതയിലാണ് രാജ്യഭരണം നടത്തുന്നതെന്ന ചാണക്യന്റെ വാക്കുദ്ധരിച്ച് ശ്രീശാന്ത് അപ്പോള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.
സ്ഥാനര്‍ത്ഥിത്വം ഉറപ്പായപ്പോള്‍ തൃപ്പൂണിത്തുറയാണ് ശ്രീശാന്ത് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് പ്രസ്റ്റീജ് മണ്ഡലമായി അറിയപ്പെടുന്ന തിരുവനന്തപുരം മണ്ഡലം ആണ് ലഭിച്ചത്. സാമുദായിക താത്പര്യങ്ങള്‍ പ്രതിഫലിക്കുന്ന മണ്ഡലമാണിത്. മറ്റ് രാഷ്ട്രീയക്കാരെ പോലെ ഘോരഘോരം പ്രസംഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബോളെറിഞ്ഞും ബാറ്റുവീശിയും വോട്ടര്‍മാര്‍ക്കുമുന്നില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രീശാന്ത് ശ്രമിക്കുന്നുണ്ട്. എങ്കിലും പ്രചാരണം തുടങ്ങി ഇത്ര നാള്‍ കഴിഞ്ഞിട്ടും ക്രിക്കറ്റര്‍ എന്ന താരപരിവേഷത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി എന്ന ജനസമ്മതിയിലേക്ക് ശ്രീശാന്ത് എത്തുന്നതേ ഉള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here