തെലുങ്കാനയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് 15 മരണം

തെലുങ്കാനയിലെ അദിലാബാദിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകളും, ഏഴ് കുട്ടികളുമടക്കം പതിനഞ്ചു പേർ മരിച്ചു. പൊച്ചാമ അമ്പലത്തിലേക്ക് പോകവേ ആയിരുന്നു അപകടം.

ഒരു കുടുംബത്തിൽ പെട്ട പരിനഞ്ച് പേരാണ് മരിച്ചത്. സംഭവ സ്ഥലമായ ബഗം ഗ്രാമത്തിൽ വെച്ച് തന്നെ പതിനാല് പേർ മരിച്ചു. ഒരാൾ ആശുപത്രിയിൽ പോകുന്ന വഴിയാണ് മരിച്ചത്. ബാക്കി മൂന്ന് പേരെ ഗുരുതരമായ പരിക്കുകളോടെ നിസാമാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാത്രി 18 പേരടങ്ങുന്ന ഓട്ടോയുമായ് ടിപ്പർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച കുടുംബം മഹാരാഷ്ട്ര സ്വദേശികളാണ്. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവോ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top