വോട്ടെടുപ്പ് പാതി സമയം പിന്നിട്ടു; പോളിങ്ങ് -45 %

voting-l irregularities in voting machin up polling stopped

സംസ്ഥാനത്തെ പോളിങ്ങ് 45 ശതമാനത്തിൽ എത്തി നിൽക്കുന്നു. വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ്. മഴയെ അവഗണിച്ചും വോട്ടർമാർ എത്തിച്ചേർന്നത് പോളിങ്ങ് ശതമാനം കൂടാൻ സഹായിച്ചു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങ്ങ് നടക്കുകയാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലും, ധർമടം, പാല, പൂഞ്ഞാർ, എന്നിവിടങ്ങളിലും കനത്ത പോളിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴയിൽ പോളിങ്ങ് ശതമാനം 50 കടന്നു. തൃശ്ശൂര് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും നല്ല പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കിയിലും, തിരുവനന്തപുരത്തുമാണ് ഏറ്റവും കുറവ് പോളിങ്ങ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top