ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും

സമ്മതിദാന അവകാശം വിനിയോഗിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും, പ്രതിപക്ഷനേതാവ് വിഎസ് അച്ച്യുതാനന്തന്റെയും ഫേസ്ബുക്ക് പോസ്റ്റ്.
തുടർ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയർന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കടുത്ത ആത്മവിശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു.
വോട്ടർമാരെ അഭിവാദ്യം ചെയ്തതിനോടൊപ്പം, എൽഡിഎഫിനനുകൂലമായ് വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ കാര്യം എടുത്തു പറഞ്ഞാണ് വിഎസ് അച്ച്യുതാനന്തൻ പോസ്റ്റിട്ടത്. ജനങ്ങൾ തങ്ങളുടെ സമ്മതിദാനാവകാശം ശരിയായ വിധത്തിൽ വിനിയോഗിച്ചു എന്ന സൂചന നല്കുന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും, ബി.ജെ.പിയും യു.ഡി.എഫ്. ഉം വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ താൻ പ്രഖ്യാപിച്ചതു പോലെ 100 സീറ്റ് എന്ന ലക്ഷ്യത്തിലേയ്ക്ക് എൽ.ഡി.എഫ്. എത്തിചേരാവുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here