ഹരിപ്പാട്ട് രമേശ് ചെന്നിത്തല വീഴുമോ?
നാലാം അങ്കത്തിനാണ് രമേശ് ചെന്നിത്തല ഹരിപ്പാട് ഇറങ്ങുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ ഹരിപ്പാടിന്റെ ജനപ്രതിനിധി പണ്ട് ഇവിടെനിന്ന് പല വട്ടം ജയിച്ച് മന്ത്രിയായതുമാണ്. ഹരിപ്പാട് ഉള്‍പ്പെടുന്ന മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നം ജയിച്ച് മന്ത്രിയായിരിക്കെ കെ.പി.സി.സി പ്രസിഡന്റ് ആകുകയും പിന്നീട് അതേ സ്ഥാനത്ത് ഇരുന്ന് ഹരിപ്പാട് അസംബ്ലി മണ്ഡലത്തില്‍ ജയിക്കുകയും ചെയ്തു. ഹരിപ്പാടിനെ വികസനത്തിന്‍െറ ഹബ്ബാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായി നടന്നിട്ടുണ്ടെങ്കിലും ചെന്നിത്തല കഴിഞ്ഞതവണ വിയര്‍ത്തുകുളിച്ചാണ് വിജയപ്പടി കയറിയത്. ഈ ഭയം ഇന്നും ചെന്നിത്തലയുടെ മനസില്‍ ഉണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാം യുഡിഎഫിനെ ജയിപ്പിച്ച ചരിത്രമാണുള്ളതെങ്കിലും രാഷ്‌ട്രീയമായി ഏതെങ്കിലും മുന്നണിയെ കണ്ണടച്ച് പിന്തുണയ്‌ക്കുന്ന സ്വഭാവം ഹരിപ്പാടിനില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.
വികസനമന്ത്രമാണ് ഹരിപ്പാട്ടെ സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ ഇത്തവണ തുറുപ്പ് ചീട്ടാക്കിയത്. ഈ ഭയത്തിന് ആക്കംകൂട്ടിയാണ് എല്‍.ഡി,എഫിന്റെ പി. പ്രസാദ് എതിര്‍സ്ഥാനത്ത് എത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതിനോടകം വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് കേരളത്തില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയ ആളാണ് പി. പ്രസാദ്. പൊതുവേ പരിസ്ഥിതി പ്രശ്നങ്ങള്‍ ഏറെയുള്ള ഹരിപ്പാട്ടേയക്ക് ഇടത് ലേബലില്‍ എത്തിയ പി. പ്രസാദിന്റെ വെല്ലുവിളി ശക്തമാണ്. 138 കുടുംബങ്ങള്‍ ക്യാന്‍സര്‍ ബാധിരായി ഉള്ള ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് എത്തുന്നതിനും മുമ്പേ പ്രസാദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ ജനങ്ങളില്‍ വലിയ പേരുതന്നെ പി.പ്രസാദിന് നേടിക്കൊടുത്തിട്ടുണ്ട്. ഇതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക രമേശിനുമുണ്ട്. പാലങ്ങള്‍ നിര്‍മ്മിച്ചതും സ്വകാര്യ മെഡിക്കല്‍ കോളേജിന് കല്ലിട്ടതും വികസനമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജനങ്ങളുടെ പരിഹരിക്കാന്‍ കഴിയാതെപോയ നിരവധി പ്രശ്‌നങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ് ജനങ്ങള്‍ക്കിടയില്‍ നിരത്തുന്നത്.
വികസനത്തിന്റെ എണ്ണങ്ങള്‍ അക്കമിട്ട് പറയുമ്പോഴും രമേശ് ചെന്നിത്തലയുടെ മാര്‍ക്ക് കുറക്കുന്ന ചിലതുകൂടിയുണ്ട് ഹരിപ്പാട്ട്. അതില്‍ പ്രധാനം കുടിവെള്ളക്ഷാമം തന്നെ. 200 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായില്ല. ഇതുമൂലം പല സ്ഥലങ്ങളിലും രൂക്ഷമായ ശുദ്ധജലക്ഷാമം നിലനില്‍ക്കുന്നു. റവന്യൂ ടവര്‍, ബസ് സ്റ്റേഷന്‍ നവീകരണം എന്നിവയെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണ്.
ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ മുഖ്യമന്ത്രിയാകാന്‍ പതിനെട്ടടവും പയറ്റാന്‍ തയ്യാറായി ഇരിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് സ്വന്തം മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കയുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ തവണ കഷ്ടിച്ച് കൂടിയിടത്ത് ഇത്തവണ അനായാസം ജയിച്ചുകയറമെന്ന ലക്ഷ്യത്തോടെ വികസനത്തിന്റെ വന്‍ നിരയുമായാണ് ചെന്നിത്തല പ്രചരണ രംഗത്ത് എത്തിയത്. എന്നാല്‍ ഇദ്ദേഹം മുന്നോട്ട് വച്ച ചില വികസനങ്ങള്‍ വിവാദങ്ങളിലൂടെ ഇഴയുന്നുമുണ്ട്. അതിലൊന്നാണ് ഹരിപ്പാട്ട് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുണ്ടായ നീക്കം. നാട്ടുകാര്‍ക്ക് പോലും മതിപ്പില്ലാത്തപ്പോഴാണ് മന്ത്രി ഇതുമായി മുന്നോട്ട് പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here