Advertisement

സോഷ്യൽ മീഡിയയെ അഭിനന്ദിച്ച് പിണറായി വിജയൻ

May 20, 2016
Google News 3 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ ഇടപെട്ടവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.സോഷ്യൽ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്.പലതും മറച്ചുവയ്ക്കാനും വഴിതിരിച്ചുവിടാനും വലതുപക്ഷമാധ്യമങ്ങൾ മത്സരിച്ചപ്പോൾ ഓരോ വിഷയത്തിന്റെയും വസ്തുതകൾ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാൻ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്.
യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകൾ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളിൽ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഉണ്ടായത്.വികസിത കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കാനും, സാമൂഹിക മാധ്യമങ്ങളിലൂടെ തുടർന്നും ഇടപെടൽ ഉണ്ടാകണം എന്ന അഭ്യർത്ഥനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്‌.Capture

പോസ്റ്റിന്റെ പൂർണരൂപം……

Compliments to all social media volunteers and supporters of LDF and please continue to do so in future also. ഇടതു പക്ഷ ജനാധിപാത്യ മുന്നണിയുടെ ഈ വിജയ വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ മുന്നണിക്ക്‌ വേണ്ടി സജീവമായി ഇടപെട്ട മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നു.

സോഷ്യൽ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്. പലതും മറച്ചു വെക്കാനും വഴി തിരിച്ചു വിടാനും വലതു പക്ഷ മാധ്യമങ്ങൾ മത്സരിച്ചപ്പോൾ, ഓരോ വിഷയത്തിന്റെയും വസ്തുതകൾ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാൻ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയം വരിച്ചില്ല.

യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകൾ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളിൽ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഉണ്ടായത്.
സിപി ഐ എം പ്രവര്ത്തകരും അനുഭാവികളും ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടു വന്നു നേരിന് വേണ്ടി അണിചേരുന്ന അനുഭവമാണ് ഉണ്ടായത്.

ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികൾ ഇതിൽ പങ്കു ചേർന്നു. ഓരോ വിഷയം ഉയര്ന്നു വരുമ്പോഴും അതിന്റെ രാഷ്ട്രീയവും ശരിയും ഉയർത്തിപ്പിടിച്ച്‌ ഇടപെടാനും കള്ള നാണയങ്ങളെ തുറന്നു കാട്ടാനും കഴിഞ്ഞു. ഇതര മുന്നണികൾ വാടകയ്ക്കെടുത്തും കരാർ നല്കിയും ഇത്തരം പ്രവര്ത്തനം സംഘടിച്ചപ്പോൾ ഇടതു പക്ഷത്തിനു വേണ്ടി സ്വയം മുന്നോട്ടു വന്ന സഖാക്കളാണ് പടപൊരുതിയത് എന്നത് അഭിമാനകരമാണ്.

ഈ മുന്നേറ്റവും മുന്കയ്യും തെരഞ്ഞെടുപ്പു ഫലം വന്നതോടെ അവസാനിക്കേണ്ടതല്ല. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഗവർമെന്റ് ഏതാനും ദിവസങ്ങൾക്കകം അധികാരമേല്ക്കും. പുതിയ കേരളത്തിനായുള്ള. മതനിരപേക്ഷത പുലരുന്ന, അഴിമതി മുക്തമായ, വികസിത കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കാനും, സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്ന്നും ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർഥിക്കാനുള്ള അവസരമായി കൂടി ഇതിനെ കാണുന്നു. നമുക്ക് കൂട്ടായി മുന്നേറാം-നാടിന്റെ പുരോഗതിയിലേക്ക്.

‪#‎navakeralam‬

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here