ജഗദീഷ് നീചനും സംസ്‌കാരശൂന്യനുമെന്ന് ഗണേഷ്‌കുമാർ

 

വിജയാഹ്‌ളാദത്തിനിടയിലും ജഗദീഷിനെ വിമർശിച്ച് കെ.ബി.ഗണേഷ്‌കുമാർ. വിജയത്തിൽ അങ്ങേയറ്റം സന്തോമുണ്ട്.അഴിമതിക്കെതിരെയുള്ള വിജയമാണിത്. യുഡിഎഫ് മന്ത്രിമാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചതുകൊണ്ടാണ് തനിക്ക് പുറത്തുപോരേണ്ടി വന്നത്. അല്ലാതെ തന്റെ സ്വാർഥതാല്പര്യത്തിനുവേണ്ടിയായിരുന്നില്ല.എല്ലാ അഗ്നിപരീക്ഷകളെയും അതിജീവിച്ച് തിരിച്ചുവരാൻ അവസരമൊരുക്കിയത് ജനങ്ങളാണ്. കഴിഞ്ഞ 3 തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിൻെ അന്തസ്സുള്ള നേതാക്കളായിരുന്നു. വ്യക്തിപരമായ വിമർശനങ്ങളൊന്നും അവർ തനിക്കെതിരെ നടത്തിയിരുന്നില്ല.എന്നാൽ,ഇത്തവണ ഏറ്റവും നീചനായ, സംസ്‌കാരശൂന്യനായ ഒരാളോടാണ് തനിക്ക് മത്സരിക്കേണ്ടി വന്നത് എന്നതിൽ വേദനയുണ്ട്. ഈ ഗതികേട് രാജ്യത്ത് വേറൊരാൾക്കും ഉണ്ടാവരുതെന്ന് ആഗ്രഹമുണ്ടെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top