എൻസിപി മന്ത്രി തീരുമാനം നാളെ

എൻസിപി മന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം നാളെ. ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഒന്നും ആയില്ലെന്നും ശരത് പവാറുമായി ആലോചിച്ച ശേഷം നാളെ തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, എൻസിപിയുടെ മന്ത്രിസ്ഥാനം വീതം വയ്ക്കില്ലെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. മന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്കായി എൻസിപി നേതാക്കൾ എകെജി സെന്ററിൽ എത്തി. ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമൊത്താണ് നേതാക്കൾ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top