താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ യുഎസ്സിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ യുഎസ്സിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഡയറക്ട്രേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ ദല്‍ബന്ദിയിലെ അഹമദ് വാല്‍ നഗരത്തിലായിരുന്നു അക്രമണം. മന്‍സൂറും സംഘവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം നടത്തിയത്.
താലിബാന്‍ സ്ഥാപക നേതാവായ മുല്ല ഒമര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 2015 ജൂലായിയോടെയാണ് മന്‍സൂര്‍ തലപ്പെത്തെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top