ജേക്കബ് തോമസിനെ എൽഡിഎഫ് ശരിയാക്കുമോ #ശരിയാക്കണം

jacob-thomas

അടുത്ത അഞ്ച് വർഷത്തേക്ക് കേരള ഭരണം ഇടതുപക്ഷത്തിന് കീഴിലാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം ഏറെ പ്രസക്തമാകുന്നത് ഭരണം ലഭിച്ചതിന് ശേഷമുള്ള ഈ കാലയളവിലാണ്. എൽഡിഎഫ് വന്നുകഴിഞ്ഞു ഇനി ശരിയാക്കി തുടങ്ങണം. എന്നാൽ എന്തെല്ലാം #ശരിയാക്കണം എന്ന് നമുക്ക് നിർദ്ദേശിക്കാം. ട്വന്റി ഫോർ ന്യൂസ് കണ്ടെത്തിയ ഇന്നത്തെ ‘#ശരിയാക്കണം’ എന്ന ഹാഷ് ടാഗ് പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവിന്റെതാണ്.

ജേക്കബ് തോമസ് ഐപിഎസ് നെ വിജിലൻസിന്റെ തലപ്പത്ത് നിന്ന് മാറ്റിയതിനു ശക്തമായ എതിർപ്പായിരുന്നു ഇടതുപക്ഷത്തിന്. ആ തെറ്റ് ഈ സർക്കാർ തിരുത്തുമോ ? എന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ജേക്കബ് തോമസ് ഐപിഎസ് നെ ബാർകോഴ അഴിമതിക്കേസിന്റെ അന്വേഷണച്ചുമതലയിൽ നിന്ന് മാറ്റുകയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗത്തിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. നവമാധ്യമങ്ങളിലടക്കം ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അന്ന് സർക്കാരിന്റെ നടപടിയെ വിമർശിച്ച ഇടതുപക്ഷം, ഭരണത്തിലെത്തിയാൽ ജേക്കബ് തോമസിന് തിരിച്ച് വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകുമോ എന്നതാണ് ഹരീഷ് ഉന്നയിക്കുന്ന സംശയവും ആവശ്യവും.

#ശരിയാക്കണം –  #ശരിയാക്കണം കൊച്ചിയിലെ ഗുണ്ടാസംഘങ്ങളെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top