2000 സി.സിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധിയ്ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്.

10 വര്‍ഷങ്ങള്‍ കഴിഞ്ഞ 2000 സിസി ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധിയ്ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ അപ്പീലിനു പോകുന്നു. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ചാണ് ഈ ഉത്തരവ് ഇട്ടത്. പറഞ്ഞ കാലാവധിയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുകയോ 10000 രൂപ പിഴയടക്കുയോ വേണെമെന്നും ഉത്തരവില്‍ ഉണ്ട്.
ഒരുമാസമാണ് ഇതിന് ബഞ്ച് നല്‍കിയരുന്ന കാലാവധി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News