കലാഭവന്‍ മണിയുടെ കുടുംബം ശനിയാഴ്ച നടത്താനിരുന്ന ഉപവാസ സമരം ഉപേക്ഷിച്ചു.

കലാഭവന്‍ മണിയുടെ കുടുംബം ശനിയാഴ്ച നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. ഉപവാസ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍, ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സി എന്നിവര്‍ വന്ന് അന്വേഷണത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതോടെയാണ് തീരുമാനം പിന്‍വലിച്ചത്. മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനുമായി  മുന്‍സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കേസില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതുകൊണ്ടാണ് സമരത്തില്‍ നിന്ന് പിന്നോട്ട് പോയതെന്നാണ് രാമകൃഷ്ണന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

+

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top